63 കോടിയുടെ ഇഷ്യൂവുമായി 2 എസ്എംഇ കമ്പനികൾ
- ബാബ ഫുഡ് പ്രോസസിംഗ് ഇഷ്യൂ നവംബർ 7-ന് അവസാനിക്കും
- മൈക്രോപ്രോ സോഫ്റ്റ്‌വെയർ ഇഷ്യൂ നവംബർ 3 - 7
കാർഷിക-ഭക്ഷ്യ ഉത്പാദന കമ്പനിയായ ബാബ ഫുഡ് പ്രോസസിംഗ് ഇഷ്യൂ വഴി 33 കോടി രൂപ സമാഹരിക്കും. നവംബർ 3-ന് ആരംഭിച്ച ഇഷ്യൂ 7-ന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 72-76 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്ക് അപേക്ഷിക്കണം. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബർ 10-ന് പൂർത്തിയാവും. ഒഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 16-ന് ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക ബീഹാറിലെ പട്‌നയിൽ അത്യാധുനിക ഓട്ടോമേറ്റഡ് റോളർ ഫ്ലോർ മില്ലും ചക്കി ഹോൾ ഗോതമ്പ് ആട്ട മില്ലും അടങ്ങുന്ന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള പഞ്ചകന്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപം നടത്താനായി ഇഷ്യുതുകയില്‍ ഒരു ഭാഗം ഉപായയോഗിക്കും.
2015 ഏപ്രിലിൽ സ്ഥാപിതമായ ബാബ ഫുഡ് പ്രോസസിംഗ് കാർഷിക-ഭക്ഷ്യ ഉത്പാദന കമ്പനിയാണ്. ബ്രാൻഡഡ് കൺസ്യൂമർ, ഗോതമ്പ് പൊടി തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നു. ബൾക്ക് ഫുഡ് വിപണികളിൽ കമ്പനി അതിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹോൾ ഗോതമ്പ് ആട്ട (ഗോതമ്പ് മാവ്), റിഫൈൻഡ് ഫ്ലോർ (മൈദ), തന്തൂരി ആട്ട, റവ മാവ് (സൂജി) എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നു. കമ്പനിക്ക് റാഞ്ചിയിലെ നഗ്രിയിൽ ഒരു നിർമ്മാണ യൂണിറ്റ് ഉണ്ട്. പട്‌ന ബീഹാറിൽ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
ഹൊറൈസൺ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജർ. മാസ് സർവീസസ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.
മൈക്രോപ്രോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്
സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് കമ്പനിയായ മൈക്രോപ്രോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഇഷ്യൂ വഴി 37.9 ലക്ഷം ഓഹരികൾ നൽകി 30.70 കോടി സ്വരൂപിക്കും.
നവംബർ 3-ന് ആരംഭിച്ച 7-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 10-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 16-ന് ലിസ്റ്റ് ചെയ്യും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 81 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1600 ഓഹരികൾ. പ്രവർത്തന മൂലധന ആവശ്യം, മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
1988-ൽ തുടങ്ങിയ സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ്, ഡാറ്റ പ്രോസസ്സിംഗ്, സോഫ്റ്റ്‌വേർ ട്രെയിനിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഐടി സേവന കമ്പനിയാണ് മൈക്രോപ്രോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്. കമ്പനിയുടെ ടെക് ടീമിൽ 150-ലധികം പ്രൊഫഷണലുകൾ ഉൾപ്പെടുന്നു. ഇന്ത്യ, യുഎസ്എ, യുഎഇ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ 4000-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു. സർക്കാർ മേഖലയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് ഇടപാടുകാർക്കും സോഫ്റ്റ്‌വേർ പരിഹാരങ്ങളും കമ്പനി നൽകുന്നു.
സ്വരാജ് ഷെയേഴ്സ് ആൻഡ് സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ. പൂർവ ഷെയർജിസ്ട്രി ഇന്ത്യ ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.