6 എസ്എംഇ കമ്പനികൾ 161 കോടി സമാഹരിക്കും

  • 55 കോടിയുടെ വിന്യാസ് ഇന്നൊവേറ്റീവ് ഇഷ്യൂവാണ് ഏറ്റവും വലുത്
  • ഇ ഫാക്ടർ എക്സ്പീരിയൻസ് ഇഷ്യൂ വഴി 25.92 കോടി രൂപ സ്വരൂപിക്കും

Update: 2023-09-26 12:47 GMT

 സെപ്റ്റംബർ 27-ന് ആറു ചെറുകിട ഇടത്തരം സംഭരംഭങ്ങളാണ് മൂലധന വിപണിയിലെത്തുന്നത്. ഇവ ഏതാണ്ട് 161 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. സെപ്റ്റംബറിൽ ഇതാദ്യമാണ് ആറു കമ്പനികൾ ഒന്നിച്ചു വിപണിയിൽ എത്തുന്നത്.

ഇ ഫാക്ടർ എക്സ്പീരിയൻസ്

ഇ ഫാക്ടർ എക്സ്പീരിയൻസ് ഐപിഒ വഴി 25.92 കോടി രൂപ സ്വരൂപിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 71-75 രൂപ. ഇഷ്യൂ ഒക്ടോബർ 3-നാണു അവസാനിക്കും. ഓഹരികൾ എൻ എസ് ഇ എമര്ജില് ഒക്ടോബർ 11 ലിസ്‌റ്റ് ചെയ്യും.  ഒരു ലോട്ടിൽ 1600 ഓഹരികൾ.

ഇഷ്യൂവിൽ ലഭിക്കുന്ന തുക സബ്സിഡിയറിയിൽ നിക്ഷേപം, പ്രവർത്തന മൂലധന ആവശ്യങ്ങള്‍, കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യം എന്നിവക്കായി ഉപയോഗിക്കും.

2003-ൽ സ്ഥാപിതമായ ഇ ഫാക്ടർ എക്സ്പീരിയൻസ് ലിമിറ്റഡ് ഇന്ത്യൻ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. ഇവന്റ് സേവനങ്ങൾ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്ഥിരവും അർദ്ധ-സ്ഥിരവുമായ മൾട്ടിമീഡിയ ലൈറ്റ് ആൻഡ് സൗണ്ട് ഇൻസ്റ്റാളേഷനുകൾ, പ്രത്യേക ടേൺകീ ഇവന്റ് അസൈൻമെന്റുകൾ, വിവാഹ മാനേജ്മെന്റ്, സ്വകാര്യ, സാമൂഹിക ഇവന്റ് സൊല്യൂഷനുകൾ എന്നിവയുടെ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നു.

ഡൽഹി, നോയിഡ, ജയ്പൂർ, ഒഡീഷ എന്നിവിടങ്ങളിൽ ഇ ഫാക്ടർ എക്സ്പീരിയൻസിന് സാന്നിധ്യമുണ്ട്.

വിവാ ട്രേഡ്കോം ലിമിറ്റഡ്

വസ്ത്രങ്ങളുടെ നിർമാണം, വ്യപാരം എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്ന വിവാ ട്രേഡ്കോം ലിമിറ്റഡ്  ഇഷ്യു വഴി 7.99 കോടി രൂപ സ്വരൂപിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് വില 51 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന ഇഷ്യൂ ഒക്ടോബർ 4-ന് അവസാനിക്കും. ഓഹരികൾ ബിഎസ്ഇ എസ്എംഇൽ ഒക്ടോബർ 12 -ന്  ലിസ്റ്റ് ചെയ്യും. 

2010-ൽ ആരംഭിച്ച വിവാ ട്രേഡ്‌കോം ലിമിറ്റഡ്  ഡെനിം ഫാബ്രിക്, പുരുഷന്മാർക്കുള്ള ഡെനിം/കോട്ടൺ ജീൻസ്, സ്ത്രീകൾക്കുള്ള ഡെനിം/കോട്ടൺ ജീൻസ് തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രങ്ങൾ, കോട്ടൺ പ്രിന്റിംഗ് ജോലിയും പ്രിന്റഡ് കോട്ടൺ ഫാബ്രിക്കിന്റെ വ്യാപാരവും ചെയ്തു വരുന്നു.

പ്രവർത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, പബ്ലിക് ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2013-ൽ  ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് സ്ലംപ് സെയിൽ എഗ്രിമെന്റിന് കീഴിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  ഉത്പാദന ബിസിനസ്സ് കമ്പനി ഏറ്റെടുത്തു. 2013 മുതൽ 2022 വരെ ഉത്പാദന പ്രവർത്തനങ്ങളും വ്യാപാര പ്രവർത്തനങ്ങളും നടത്തി. 2022 ൽ കമ്പനി നിർമ്മാണ യൂണിറ്റ് ഗ്ലോബ് ടെക്സ്റ്റൈൽസ് (ഇന്ത്യ) ലിമിറ്റഡിന് വിറ്റു, 2022 ഏപ്രിൽ മുതൽ കമ്പനി വ്യാപാരം മാത്രമാണ് ചെയ്തുവരുന്നു.

 ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് കർണാടക, കേരളം, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഫർണിച്ചർ വ്യവസായത്തിൽ ഉപയോഗിക്കുന്ന കട്ടിയുള്ള വിഐആർ എംഡിഎഫ് ബോർഡുകളും പ്രെലം എംഡിഎഫ് ബോർഡുകളും വിതരണം ചെയ്യുന്നതിനായി 2023 മാർച്ചിൽ വിവ റുഷിൽ ഡെക്കോർ ലിമിറ്റഡുമായി കമ്പനി കരാറിൽ ഏർപ്പെട്ടു. 

വിവാ ട്രേഡ്കോമിന്റെ ഉപഭോക്താക്കളിൽ ലൈഫ്‌സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് , ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ , ലജ്ജ പോളിഫാബ് പ്രൈവറ്റ് ലിമിറ്റഡ്, നന്ദൻ ഡെനിം ലിമിറ്റഡ്, ബജാജ് ഇംപെക്സ്, റിലയൻസ് റീട്ടെയിൽ  തുടങ്ങിയവ ഉൾപ്പെടുന്നു.

കാനറിസ് ഓട്ടോമേഷൻസ് ലിമിറ്റഡ്

1991-ൽ ആരംഭിച്ച കാനറിസ് ഓട്ടോമേഷൻസ് ലിമിറ്റഡ്,  ഡിജിറ്റലൈസേഷൻ, മോഡേണൈസേഷൻ, ഓട്ടോമേഷൻ, ഇന്റലിജൻസ് എന്നീ മേഖലകളിലെ ഐടി പരിഹാരങ്ങൾ നൽകുന്നു.  ഇഷ്യൂ വഴി കമ്പനി 47.03 കോടി രൂപ സ്വരൂപിക്കും.  സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന ഇഷ്യൂ ഒക്ടോബർ 3-ന് വസാനിക്കും. ഓഹരികൾ ഒക്ടോബർ 11 എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 29 - 31 രൂപ. ഒരു ലോട്ടിൽ 4000 ഓഹരികൾ.

രണ്ട് മേഖലകളിലാണ് കമ്പനി പ്രധാനമായും സേവനങ്ങള് നല്‍കുന്നത്.

 ഡിജിറ്റലൈസേഷൻ, മോഡേണൈസേഷൻ, ക്ലൗഡ്ഫിക്കേഷൻ, ഓട്ടോമേഷൻ, ട്രാൻസ്ഫോർമേഷൻ, ഇന്റലിജൻസ്  കൺസൾട്ടിംഗ് സൊല്യൂഷനുകൾ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക വൈദഗ്ധ്യത്തിൽ ദേവോപസ് കൺസൾട്ടിംഗ്, ക്ലൗഡ് കൺസൾട്ടിംഗ്, സാപ്പ് ഉപയോഗിക്കുന്ന ഡിജിറ്റൽ എന്റർപ്രൈസ് സൊല്യൂഷൻസ്, എംഎസ് ഡൈനാമിക്സ് 365, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, മൊബിലിറ്റി സൊല്യൂഷൻ  എന്നീ സാങ്കേതിക പരിഹാരങ്ങൾ നല്കുന്നതാണ് ഒരു മേഖല.

ജലവിഭവ മാനേജ്മെന്റ് സൊല്യൂഷനാണ് മറ്റൊരു മേഖല.   ജലസേചന ജല സംരക്ഷണം നവീകരിക്കുന്നതിനും ജല ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഓട്ടോമേഷൻ സൊല്യൂഷനുകൾ, ടേൺകീ വെള്ളപ്പൊക്ക അപകടസാധ്യത വിലയിരുത്തലും ലഘൂകരണവും, നദികളിലും കനാലുകളിലും ജലം പങ്കിടുന്നതിനുള്ള ക്ലൗഡ് അധിഷ്ഠിത ജല വിനിയോഗ പ്രക്രിയ ഓട്ടോമേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയെ കൂടാതെ, പത്തു രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകിയിട്ടുണ്ട്. യുഎസ്എ, യുകെ, കാനഡ, ജർമ്മനി, സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ, ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ്

2017-ൽ സ്ഥാപിതമായ വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ്  സംയോജിത ലോജിസ്റ്റിക് സേവനങ്ങളും പരിഹാര ദാതാക്കളുമാണ്. നോൺ-വെസൽ ഓപ്പറേറ്റിംഗ് കോമൺ കാരിയർ, ഓഷ്യൻ, എയർ ചരക്ക് ഫോർവേഡിംഗ് (ഫ്രൈറ്റ് ഫോർവേഡിംഗ്), ബൾക്ക് കാർഗോ ഹാൻഡ്ലിംഗ്, കസ്റ്റം ക്ലിയറൻസ്, അനുബന്ധ ലോജിസ്റ്റിക്സ്, ഗതാഗത സേവനങ്ങൾ തുടങ്ങയവ കമ്പനിയുടെ പ്രവർത്തന മേഖലകളാണ്.

കമ്പനി ഇഷ്യൂ വഴി 9.91 കോടി രൂപ സ്വരൂപിക്കും.  സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന ഇഷ്യൂ ഒക്ടോബർ 3-ന് അവസാനിക്കും. ഓഹരികൾ ഒക്ടോബർ 11 എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയിനിനു 99 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1200 ഓഹരിക്ക് അപേക്ഷിക്കണം.

പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

വിന്യാസ് ഇന്നൊവേറ്റീവ് ടെക്നോളജീസ് ലിമിറ്റഡ്

 സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വിന്യാസ് ഇന്നൊവേറ്റീവ് ടെക്‌നോളജീസ് ഇഷ്യൂ  54.66 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 3-ന് ഇഷ്യൂ അവസാനിക്കും. ഓഹരികൾ ഒക്ടോബർ 11 എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 162 - 165 രൂപ. കുറഞ്ഞത് 800 ഓഹരികൾക്ക് അപേക്ഷിക്കണം. 

ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യകത, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവയ്ക്കായി ഉപയോഗിക്കും.

2001-ൽ സ്ഥാപിതമായ, വിന്യാസ് ഇന്നൊവേറ്റീവ് ടെക്നോളജീസ് ലിമിറ്റഡ്, ഇലക്ട്രോണിക് വ്യവസായത്തിലെ ആഗോള ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾക്കും യഥാർത്ഥ ഡിസൈൻ നിർമ്മാതാക്കൾക്കും വേണ്ടി ഡിസൈൻ, എന്‍ജിനീയറിംഗ്   ഇലക്ട്രോണിക്സ് നിർമ്മാണ സേവനങ്ങൾ നൽകി വരുന്നു.

 പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) അസംബ്ലി (പിസിബിഎ),  കോക്ക്പിറ്റുകൾ, ഇൻഫ്ലൈറ്റ് സിസ്റ്റങ്ങൾ, ലാൻഡിംഗ് സിസ്റ്റങ്ങൾ, മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ പോലുള്ള സുരക്ഷാ-നിർണ്ണായക സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ബോക്സ് ബിൽഡുകൾ തുടങ്ങയവ വിന്യാസിന്റെ സൊല്യൂഷനുകളിൽ ഉൾപ്പെടുന്നു

കോണ്ടോർ സ്പേസ് ലിമിറ്റഡ്

2018-ലെ സ്ഥാപിതമായ കോണ്ടോർ സ്‌പേസ്, വാണിജ്യ ഇടങ്ങൾ പാട്ടത്തിനെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുകൊണ്ട് സ്‌പെയ്‌സ്-എ-സേവനം  മേഖലയിൽ പ്രവർത്തിച്ചു വരുന്നു. കമ്പനിയുടെ ഇഷ്യൂ സെപ്റ്റംബർ 27-ന് ആരംഭിക്കും. ഇഷ്യൂവഴി 15.62 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഒക്ടോബർ 3-ന് ഇഷ്യൂ അവസാനിക്കും. ഒക്ടോബർ 11 -ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 93 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം.

കമ്പനി പ്രോപ്പർട്ടി വാങ്ങുകയും വാടകയ്ക്ക് പ്രോപ്പർട്ടികൾ എടുക്കുകയും ഇടപാടുകാർക്ക്  വർക്ക്‌സ്‌പേസ് ആവശ്യകതകൾക്കായി സബ്-വാടക/സബ്-ലീസിന് നൽകുകയും ചെയ്യുന്നു. ബിസിനസ്സ് മോഡലിന് അനുയോജ്യമായ രീതിയിൽ പ്രോപ്പർട്ടി ഇഷ്‌ടാനുസൃതമാക്കുന്നതിനും നവീകരിക്കുന്നതിനും, ഫർണിച്ചറുകൾ, വർക്ക്-ഡെസ്‌ക്കുകൾ, ഓപ്പൺ വർക്ക് ഏരിയ, കാബിനുകൾ, മീറ്റിംഗ്, മുറികൾ, കോൺഫറൻസ് മുറികൾ, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ ബിസിനസ് ആവശ്യങ്ങള്‍ക്ക നുസരിച്ച് പ്രോപ്പർട്ടികൾ നവീകരിച്ചു നൽകുന്നു.

മഹാരാഷ്ട്രയിലെ നാലു സ്ഥലങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. താനെ, പൂനെ, ബാക്കി രണ്ടെണ്ണം മുംബൈയിലും സ്ഥിതി ചെയ്യുന്നു.

Tags:    

Similar News