കള്ളക്കടത്ത് കുറഞ്ഞു, സ്വര്‍ണ ഇറക്കുമതി കൂടി

  • ഓഗസ്റ്റ് മാസം സ്വര്‍ണ ഇറക്കുമതി പത്ത് ബില്യണ്‍ ഡോളറിനുമുകളിലായി
  • കസ്റ്റംസ് തീരുവ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഇറക്കുമതി ഉയര്‍ന്നത്
  • വെള്ളി ഇറക്കുമതി കഴിഞ്ഞ മാസം ഏഴ് മടങ്ങ് വര്‍ധിച്ചു

Update: 2024-09-18 05:48 GMT

കള്ളക്കടത്ത് കുറഞ്ഞു, സ്വര്‍ണ ഇറക്കുമതി കൂടി. ഓഗസ്റ്റ് മാസം പൊന്നിന്റെ ഇറക്കുമതിയില്‍ 103.71 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പത്ത് ബില്യണ്‍ ഡോളറിനുമുകളില്‍ മൂല്യമുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഇറക്കുമതി തീരുവ കുത്തനെ വെട്ടിക്കുറച്ച സാചര്യത്തില്‍ കള്ളക്കടത്ത് കുറയുകയും ഇറക്കുമതി വര്‍ധിക്കുകയുമായിരുന്നുവെന്ന് വാണിജ്യമന്ത്രാലയം വിലയിരുത്തുന്നു.

2024 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ഇറക്കുമതി 22.70 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18.14 ബില്യണ്‍ ഡോളറായിരുന്നു.

ഇപ്പോള്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാണ്. മുന്‍പ് കള്ളക്കടത്ത് നടന്നിരുന്നപ്പോള്‍ അത് സാധ്യമായിരുന്നില്ല.

ഇതുകൂടാതെ ഉത്സവ സീസണിലെ ഉയര്‍ന്ന ആവശ്യം സ്വര്‍ണ ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു.

കുറഞ്ഞ താരിഫ് കാരണം വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ഇപ്പോള്‍ ശരിയായി കണക്കാക്കുന്നു. കാരണം, മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിവിധ സ്രോതസ്സുകളില്‍ നിന്ന് ഇത് കയറ്റുമതി കണക്കുകള്‍ ഉയരുന്നതിന് കാരണമായിരുന്നു.

ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ ഡിമാന്‍ഡും ഇറക്കുമതി എണ്ണത്തിലുണ്ടായ വര്‍ധനയും കാരണം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തീരുവ കുറച്ചതിനാല്‍ സര്‍ക്കാരിന് വരുമാനത്തില്‍ നഷ്ടമുണ്ടാകില്ല.

അതേസമയം ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഫെഡ് പലിശ നിരക്കുകള്‍ സ്വര്‍ണവിലയില്‍ വ്യതിയാനമുണ്ടാക്കും. പലിശ വെട്ടിക്കുറച്ചാല്‍ സ്വര്‍ണത്തിന് വിലയേറും. നിക്ഷേപത്തിനുള്ള സുരക്ഷിത മാര്‍ഗമായി ഉപഭോക്താക്കള്‍ മഞ്ഞലോഹത്തെ തെരഞ്ഞെടുക്കും.

അതേസമയം ഓഗസ്റ്റുമാസത്തില്‍ ഇന്ത്യയില്‍നിന്നുള്ള രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 22 ശതമാനം കുറഞ്ഞു. 11.10 ബില്യണ്‍ ഡോളറിനുള്ള രത്‌നങ്ങളും അഭരണങ്ങളുമാണ് കഴിഞ്ഞമാസം രാജ്യം കയറ്റുമതി ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേമാസം കയറ്റുമതി 12.43 ബില്യണ്‍ ഡോളിന്റേതായിരുന്നു.

2023 ഓഗസ്റ്റിലെ 159 മില്യണ്‍ ഡോളറുമായി (1317 കോടി രൂപ) അപേക്ഷിച്ച് 2024 ഓഗസ്റ്റില്‍ ഇന്ത്യയുടെ വെള്ളി ഇറക്കുമതി അസാധാരണമായി 7 മടങ്ങ് വര്‍ധിച്ച് 1.31 ബില്യണ്‍ ഡോളറായി (11,038 കോടി രൂപ) ഉയരുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News