8 ദിവസത്തില്‍ സ്വര്‍ണം പവന് കുറഞ്ഞത് 1880 രൂപ

  • ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 60 രൂപയുടെ ഇടിവ്
  • ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു

Update: 2023-10-03 08:00 GMT

സംസ്ഥാനത്തെ സ്വര്‍ണ വിലയിലെ തുടര്‍ച്ചയായ ഇടിവ് തുടരുകയാണ്. 8 ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 235 രൂപയുടെയും പവന്‍റെ വിലയില്‍ 1880 രൂപയുടെയും ഇടിവുണ്ടായി. ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണിപ്പോള്‍ സ്വര്‍ണം ഉള്ളത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 60 രൂപയുടെ ഇടിവോടെ 5260 രൂപയാണ്, പവന് 480 രൂപയുടെ ഇടിവോടെ 42 ,080 രൂപ. 

ആഗോള തലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നു നില്‍ക്കുന്നതും അല്‍പ്പ ദിവസങ്ങളായി സ്വര്‍ണത്തിന് തിരിച്ചടി നല്‍കുകയാണ്. പലിശ നിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായതും ഇതിന് ആക്കം കൂട്ടി.ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 66 രൂപയുടെ ഇടിവോടെ 5738 രൂപയിലെത്തി, പവന്‍ 528 രൂപയുടെ ഇടിവോടെ 45,904 രൂപയിലെത്തി.

ആഗോള തലത്തില്‍ ഔണ്‍സിന് 1,815-1830 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. 

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിയുടെ വില 2 രൂപയുടെ ഇടിവോടെ 73.50 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 588 രൂപയാണ് വില. ഒരു ഡോളറിന് 83.19 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്. 

Tags:    

Similar News