സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
- പവന് 80 രൂപ വര്‍ധിച്ചു
- വെള്ളിവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.
നേരിയ തോതിലെങ്കിലും ദിനംപ്രതി വില ഉയരുകയാണ്.
ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്.
ഗ്രാമിന് 6625 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇതോടെ പവന് 80 രൂപ ഉയര്‍ന്ന് 53000 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപയുടെ വര്‍ധനവുണ്ടായി.
ഗ്രാമിന് 5510 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു.
ഗ്രാമിന് 94 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.