സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 56,960 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തന്നെയാണ് വ്യാപാരം. ഗ്രാമിന് 7120 രൂപയും. തുടർച്ചയായി മൂന്നു ദിവസം വില ഉയർന്ന ശേഷമാണു ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മൂന്നു ദിവസത്തിനിടെ 560 രൂപ വര്‍ധിച്ച് ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചാണ് സ്വര്‍ണവില ഇന്നലെ വരെ മുന്നേറിയത്. 18 കാരറ്റ് സ്വർണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 5885 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഇന്ന് മാറ്റമില്ല ഗ്രാമിന് 100 രൂപയായി തുടരുന്നു.
ഒക്ടോബറിലെ സ്വർണവില (പവനിൽ)
ഒക്ടോബർ 1: 56,400
ഒക്ടോബർ 2: 56,800
ഒക്ടോബർ 3: 56,880
ഒക്ടോബർ 4: 56,960