മൂന്നാം നാള്‍ സ്വര്‍ണ വില ഉയര്‍ന്നു

  • ഇന്ന് 2 തവണയാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്
  • സ്വര്‍ണ വില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6700 രൂപ
  • പവന് 53600 രൂപ

Update: 2024-05-10 04:43 GMT

ഇന്ന് അക്ഷയ തൃതീയ നാളില്‍ സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6700 രൂപയായി.

അക്ഷയ തൃതീയ ആയതിനാല്‍ ഇന്ന് രാവിലെ 7.30 ന്

സ്വര്‍ണ വ്യാപാരശാലകള്‍ തുറന്നു. ആ സമയത്ത് വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6660 രൂപയായിരുന്നു. പവന് 53,280 രൂപയുമായിരുന്നു.

എന്നാല്‍ രാവിലെ 9.30 ന് മുമ്പ് ആര്‍ബിഐ രൂപയുടെ വില നിലവാരവും 24 കാരറ്റ് വിലയും മുംബൈ അവൈലബിള്‍ മാര്‍ക്കറ്റിന്റെ വിലയും ചേര്‍ത്തപ്പോള്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയുടെ വര്‍ധന കൂടിയുണ്ടായി. അതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 6700 രൂപയും, പവന് 53600 രൂപയുമായി.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് 2 തവണയാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്.

അക്ഷയ തൃതീയ

ഹൈന്ദവ വിശ്വാസപ്രകാരം സ്വര്‍ണം, വസ്ത്രം, വീട്, വാഹനം, ഭൂമി തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യ പൂര്‍ണമായ ദിനമാണ് അക്ഷയ തൃതീയ നാള്‍. ഈ ദിവസത്തില്‍ പരാമവധി കച്ചവടം നടക്കാന്‍ ജ്വല്ലറികള്‍ അക്ഷയ തൃതീയ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതും പതിവാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22, 23 തീയതികളിലായിരുന്നു അക്ഷയ തൃതീയ ആചരിച്ചത്.

കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനങ്ങളില്‍ ഏകദേശം 2000 കോടി രൂപയുടെ സ്വര്‍ണാഭരണ കച്ചവടം നടന്നതായിട്ടാണ് റിപ്പോര്‍ട്ട്.

Tags:    

Similar News