വീണ്ടും കയറി സ്വര്‍ണം; 3 മാസത്തിനിടയിലെ ഉയര്‍ന്ന വിലയില്‍
- വെള്ളിവിലയില്‍ ഉണ്ടായത് ഇടിവ്
- ഒരു ഡോളറിന് 83.27 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം
- ആഗോള തലത്തിലും സ്വര്‍ണ വില മുന്നോട്ട്
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് മൂന്ന് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ 2 ദിവസം മാത്രമാണ് വിലയില്‍ ഇടിവ് നേരിട്ടുള്ളത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപയുടെ വര്‍ധനയോടെ 5570 രൂപയില്‍ എത്തി. പവന് 200 രൂപയുടെ വര്‍ധനയോടെ 44560 രൂപയാണ്.ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് എത്തുന്നുണ്ട്.
24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കൂടി, ഗ്രാമിന് 27 രൂപയുടെ വര്‍ധനയോടെ 6049 രൂപ, പവന് 216 രൂപയുടെ വര്‍ധനയോടെ 48,608 രൂപ.ആഗോള തലത്തില്‍ ഔണ്‍സിന് 1,945-1954 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിന്റെ ആദ്യ ദിനങ്ങളിലും തുടര്‍ന്നു. എന്നാല്‍ പിന്നീട് ഉയര്‍ച്ചയിലേക്ക് നീങ്ങി.
സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 77.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപയാണ് വില. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 83.27 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.