സ്വർണം വീണ്ടും കളം കയ്യടക്കുന്നു; ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധന

  • വെള്ളി വില ഗ്രാമിന് ഒരു രൂപയുടെ കുറവോടെ 80 രൂപ

Update: 2023-12-07 07:10 GMT

രണ്ട് ദിവസത്തെ ഇടിവിനു ശേഷം വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ധന. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ 5755 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 46040 രൂപയിലുമെത്തി.

റെക്കോഡ് ഉയരത്തിലെത്തിയതിനുശേഷം രണ്ട് ദിവസങ്ങളിലായി പവന് 1120 രൂപ കുറഞ്ഞിരുന്നു. ആഗോള തലത്തില്‍ സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 2,026.29 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

അന്താരാഷ്ട്ര സ്വര്‍ണ്ണ വില 1995-2030 എന്ന നിലവാരത്തിലേക്ക്്എത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആ ഒരു നിലയിലേക്കാണ് അന്താരാഷ്ട്ര വില എത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 11 രൂപയുടെ വര്‍ധനയോടെ 6,278 രൂപയായി. പവന് 88 രൂപ വര്‍ധിച്ച് 50,224 രൂപയുമായി. എന്നാല്‍, വെള്ളി വില ഗ്രാമിന് ഒരു രൂപയുടെ കുറവോടെ 80 രൂപയിലേക്ക് എത്തി.

Tags:    

Similar News