സ്വര്‍ണവിലയില്‍ ഇന്നും കുറവ്

ഇന്നും പവന് 80 രൂപ കുറഞ്ഞു

Update: 2024-08-31 05:15 GMT

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.

ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സ്വര്‍ണം ഗ്രാമിന് 6695 രൂപ എന്ന നിരക്കിലെത്തി.

കഴിഞ്ഞ ദിവസവും ഇതേ നിരക്കില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു.

പവന് 80 രൂപ കുറഞ്ഞ് 5545 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉണ്ടാകുന്ന പൊന്നിന്റെ വിലയിലെ ചാഞ്ചാട്ടം ഇപ്പോഴും തുടരുകയാണ്.

ഇറക്കുമതി നികുതിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയശേഷം

ഇടിഞ്ഞ സ്വര്‍ണവില ഇപ്പോള്‍ വീണ്ടും പഴയ നിലയില്‍

തിരിച്ചെത്താനുള്ള ശ്രമത്തലാണ്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചുരൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഗ്രാമിന് 5545 രൂപയാണ് ഇന്നത്തെ വിപണി വില.

വെള്ളിമാര്‍ക്കറ്റില്‍ ഗ്രാമിന് രണ്ടു രൂപയുടെ കുറവാണ് ഉണ്ടായത്.

ഗ്രാമിന് 91രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്.

അതേസമയം ഇന്നലെ വെള്ളി ഒരുഗ്രാമിന് രൂപ കൂടിയിരുന്നു.

Tags:    

Similar News