സ്വര്‍ണവിപണിയില്‍ താല്‍ക്കാലിക ആശ്വാസം ഇന്നലെ മാത്രമായിരുന്നു. ഇന്ന് ട്രാക്ക് മാറിയാണ് സ്വര്‍ണം വ്യാപാരത്തിനിറങ്ങിയത്.
നേരിയ വര്‍ധനയാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലുണ്ടായത്.
പൊന്നിന്റെ വിലഇനിയും കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഇന്നുണ്ടായ വില വര്‍ധന.
സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7295 രൂപയിലേക്കാണ് ഇന്നുയര്‍ന്നത്. പവന് 80 രൂപ വര്‍ധിച്ച് 58360 രൂപയിലുമെത്തി.
വിലക്കുറവിന്റെ ആശ്വാസം ഒരു ദിവസത്തേക്ക് മാത്രമായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 6015 രൂപയായി ഉയര്‍ന്നു.
എന്നാല്‍ വെള്ളിക്ക് വില കുറയുകയാണ് ചെയ്തത്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 104 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.