സ്വര്‍ണം വീണു ! നാലുദിവസത്തിനിടെ 760 രൂപയുടെ ഇടിവ്

Update: 2024-10-10 05:18 GMT

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറിയ സ്വർണവിലയിൽ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയിലും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയിലുമാണ് ഇന്ന് വ്യാപാരം. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 4 ) 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില സർവകാല റെക്കോര്‍ഡിട്ടത്. ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്.

 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,805 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയായി തുടരുന്നു

Tags:    

Similar News