പൊന്നിന്‍ തിളക്കത്തിന് ഇന്ന് മങ്ങല്‍

കുറഞ്ഞത് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും

Update: 2024-09-17 04:55 GMT

തുടര്‍ച്ചയായ കുതിപ്പിനുശേഷം സ്വര്‍ണവില ഇന്നു കുറഞ്ഞു.

സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടേയും കുറവാണ് ഇന്ന് ഉണ്ടായത്.

ഗ്രാമിന് 6865 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

പവന് 54920 രൂപ എന്ന നിരക്കിലുമെത്തി.

18 ഗ്രാം സ്വര്‍ണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ്

5690 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.

എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഗ്രാമിന് 96 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.

Tags:    

Similar News