ഗ്രാമിന് 30 രൂപ കുറഞ്ഞ് സ്വര്‍ണ വില
- ഈ ആഴ്ച്ച തിങ്കളാഴ്ച്ച മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 5740 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 45920 രൂപയിലേക്കെത്തി. 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 33 രൂപ കുറഞ്ഞ് 6,262 രൂപയായി. പവന് 264 രൂപ കുറഞ്ഞ് 50,096 രൂപയുമായി. വെള്ളി വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 77 രൂപയായി.
ഈ ആഴ്ച്ച നാല് ദിവസം പിന്നിടുമ്പോള്‍ തിങ്കളാഴ്ച്ച മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലായി ഗ്രാമിന് 80 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ആഗോള വിപണിയിലും സ്വര്‍ണം താഴ്ച്ചയിലാണ്. ട്രോയ് ഔണ്‍സിന് 2009.80 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ, ഫെബ്രുവരി ഡെലിവറിക്കുള്ള സ്വർണ്ണ കരാറുകൾ 130 രൂപ അഥവാ 0.21 ശതമാനം ഉയർന്ന് 10 ഗ്രാമിന് 61,635 രൂപയിൽ വ്യാപാരം നടത്തി, 7,034 ലോട്ടുകളുടെ ബിസിനസ്സ് വിറ്റുവരവാണ് നടന്നത്.
ആഗോളതലത്തിൽ, ന്യൂയോർക്കിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.37 ശതമാനം ഉയർന്ന് ഔൺസിന് 2,014.00 ഡോളറിലെത്തി.