വില കളഞ്ഞ് സ്വര്‍ണം !

  • സ്വര്‍ണം ഗ്രാമിന് 7370 രൂപ
  • പവന്‍ 58960രൂപ
  • വെള്ളി ഗ്രാമിന് 103

Update: 2024-11-02 04:48 GMT

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ കുതിപ്പിനുശേഷം ഇന്നലെയും ഇന്നുമായി സ്വര്‍ണവില തിരിച്ചിറക്കത്തലാണ്. എന്നാല്‍ ആഗോളതലത്തില്‍ അഅസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ വിപണിയുടെ നീക്കം പ്രവചിക്കാനാവില്ല.

സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6075 രൂപയിലെത്തി. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമിന് 103 രുപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളത്തിലെ സ്വര്‍ണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമാണ് പിന്നോട്ടിറങ്ങുന്നത്. പവന് 59,640 രൂപയും, ഗ്രാമിന് 7,455 രൂപയും രണ്ട് ദിവസം മുന്‍പ് രേഖപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമെല്ലാം സ്വര്‍ണ വില വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 

Tags:    

Similar News