സ്വര്‍ണവിലയില്‍ ഇന്നും കുറവ്

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നും ഉണ്ടായ കുറവ്

Update: 2024-09-18 04:58 GMT

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. കുതിപ്പിനു മുന്‍പുള്ള ഇടവേളയായാണ് വിപണി ഇതിനെ വിലയിരുത്തുന്നത്.

കാരണം ഇന്ന് യുഎസ് ഫെഡ് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ വ്യത്യാസമുണ്ടാകും.

പലിശ കുറയ്ക്കുമെന്നുതന്നെയാണ് പൊതുവായ വിലയിരുത്തല്‍. പലിശ കുറഞ്ഞാല്‍ മികച്ച നിക്ഷേപം എന്ന നിലയില്‍ പൊന്നിനു തിളക്കമേറും , വിലകുതിക്കും.

ഇന്നും ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്.

ഗ്രാമിന് 6850 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 54800 രൂപയുമായിട്ടുണ്ട്.

18 ഗ്രാം സ്വര്‍ണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5680 രൂപ എന്ന നിരക്കിലെത്തി.

ഇന്നലെയും ഇതേ തുകയുടെ വ്യത്യാസമാണ് സ്വര്‍ണത്തിനുണ്ടായത്.

ഇന്ന് വെള്ളിവിലയും ഒരു രൂപ ഗ്രാമിന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 95 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Tags:    

Similar News