വീണ്ടും വര്‍ധിച്ച് സ്വര്‍ണം

  • 18 കാരറ്റ് സ്വര്‍ണം 50 രൂപ ഉയര്‍ന്ന് 5530 രൂപയായി.
  • വെള്ളി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
  • ഇന്നലെ സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു.

Update: 2024-06-15 05:49 GMT

സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്ന് 53200 രൂപയായി. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു.

6590 രൂപയും പവന് 52720 രൂപയുമായിരുന്നു ഇന്നലെ. പവന് 200 രൂപയാണ് കുറഞ്ഞത്. വെള്ളി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണം 50 രൂപ ഉയര്‍ന്ന് 5530 രൂപയായി.

2023 മെയ് മാസത്തിലെ 3.69 ബില്യണ്‍ ഡോളറുമായി (30,413 കോടി രൂപ) അപേക്ഷിച്ച് 2024 മെയ് മാസത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 9.76 ശതമാനം കുറഞ്ഞ് 3.33 ബില്യണ്‍ ഡോളറായി (27,795 കോടി രൂപ) കുറഞ്ഞു.

2024 മെയ് മാസത്തിലെ സ്വര്‍ണ ഇറക്കുമതി ഇടിവ് ഡോളറിന്റെ മൂല്യത്തില്‍ ഏകദേശം 10 ശതമാനം ആണെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം നിരക്ക് വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ ഈ ഇടിവ് ഏകദേശം 30 ശതമാനം ആയിരിക്കും.

2023 മെയ് മാസത്തിലെ 27 മില്യണ്‍ ഡോളറുമായി (223 കോടി രൂപ) അപേക്ഷിച്ച് 2024 മെയ് മാസത്തില്‍ ഇന്ത്യയുടെ വെള്ളി ഇറക്കുമതി 4 മടങ്ങ് 414 ശതമാനം വര്‍ധിച്ച് 137 മില്യണ്‍ ഡോളറായി (1150 കോടി).


Tags:    

Similar News