മൂന്നു ദിവസത്തിനു ശേഷം സ്വര്‍ണ വില ഉയര്‍ന്നു

രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു

Update: 2023-09-08 04:48 GMT

തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്‍റെ വില ഇന്ന് 10 രൂപയുടെ വര്‍ധനയോടെ 5500 രൂപയില്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 45 രൂപയുടെ ഇടിവ് വിലയില്‍ ഉണ്ടായിരുന്നു. പവന് ഇന്ന് 44,000 രൂപയാണ്, 80 രൂപയുടെ വര്‍ധനയാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 11 രൂപയുടെ വര്‍ധനയുണ്ടായി, 6000 രൂപയാണ് വില. പവന് 48,000 രൂപ, 88 രൂപയുടെ വര്‍ധന. 

ആഗോള തലത്തിലും സ്വര്‍ണ വില മുന്നേറി, ഔണ്‍സിന് 1918-1928 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77.50 രൂപ. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപ. ഇന്നും ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. 1 ഡോളറിന് 83.17 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്. 



Tags:    

Similar News