തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണത്തിന് ഇടിവ്

  • മൂന്നു ദിവസങ്ങളിലായി പവന് മൊത്തം 600 രൂപയുടെ ഇടിവ്
  • ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല
  • സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു

Update: 2024-01-05 06:30 GMT

തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സംസ്ഥാനത്തെ സ്വര്‍ണവില താഴോട്ടിറങ്ങി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപയുടെ ഇടിവോടെ 5800 രൂപയില്‍ എത്തി. പവന് 80 രൂപയുടെ ഇടിവോടെ 46,400 രൂപയാണ് ഇന്നത്തെ വില. മൂന്നു ദിവസങ്ങളിലായി മൊത്തം 600 രൂപയുടെ ഇടിവ് പവന് രേഖപ്പടുത്തിയിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 24 കാരറ്റ് ഗ്രാമിന് 11 രൂപയുടെ ഇടിവോടെ 6327 രൂപയാണ് ഇന്നത്തെ വില, പവന് 88 രൂപയുടെ ഇടിവോടെ 50,616 രൂപയാണ്.

ആഗോളതലത്തില്‍ സ്വര്‍ണവില ഇന്ന് കാര്യമായ മാറ്റം പ്രകടമാക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇന്ന് ട്രോയ് ഔണ്‍സിന് 2041 ഡോളറിനും 2048 ഡോളറിനും ഇടയില്‍ വ്യതിയാനം പ്രകടമായിട്ടുണ്ട്. ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു. 

സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന്  78 രൂപയാണ് വില.

Tags:    

Similar News