സംസ്ഥാനത്ത് ഒരു ദിവസം വിശ്രമമെടുത്ത സ്വര്‍ണവില വീണ്ടും കൈയ്യാത്ത ദൂരത്തേക്ക് കുതിക്കുന്നു. രാജ്യത്ത് വിവാഹസീസണ്‍ ആകുന്നതോടെ പൊന്ന് പൊള്ളും എന്ന സ്ഥിതി മുന്‍പുതന്നെ കടന്നുപോയിരുന്നു. ഇന്ന് ദിനംപ്രതിയുള്ള സ്വര്‍ണവിലയുടെ വര്‍ധന കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
ഇന്ന് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 7340 രൂപയും സ്വര്‍ണം പവന് 58720 രൂപയുമായി വര്‍ധിച്ചു. സ്വര്‍ണപ്രേമികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പൊന്നിന്റെ വില കുതിക്കുന്നത്. തുടര്‍ച്ചയായി റെക്കാര്‍ഡുകളില്‍ നിന്നും റെക്കാര്‍ഡുകളിലേക്ക് മാത്രമാണ് ഇപ്പോള്‍ സ്വര്‍ണവിലയുടെ സഞ്ചാരം. ഇന്നത്തെ നിരക്കുതന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡും.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരുന്നതിന് പ്രധാന കാരണം.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി.ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 6055 രൂപയാണ് ഇന്നത്തെ വിപണിവില.
വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 107 രൂപയിലാണ് വ്യാപാരം.