ചലനമില്ലാതെ സ്വര്‍ണവില
- മൂന്നുദിവസം വിലയിടിഞ്ഞ ശേഷമാണ് സ്വര്‍ണവിപണി മാറ്റമില്ലാതെ തുടരുന്നത്
- പവന് 53360 രൂപ
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.
തുടര്‍ച്ചയായി മൂന്നുദിവസം വിലയിടിഞ്ഞ ശേഷമാണ് സ്വര്‍ണവിപണിയില്‍ ചലനമില്ലാതെ മുന്നേറുന്നത്.
ഇന്നലെയും സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും
കുറഞ്ഞിരുന്നു.
സ്വര്‍ണം ഗ്രാമിന് 6670 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.
പവന്റെ വില 53360 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
18 കാരറ്റ് സ്വര്‍ണത്തിനും വെല്ലിക്കും വിലയില്‍ മാറ്റമില്ല.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5530 രൂപ എന്ന നിലയില്‍ത്തന്നെ തുടരുന്നു.
വെള്ളി ഗ്രാമിന് 90 രൂപ നിരക്കില്‍ വ്യാപാരം നടക്കുന്നു.