സ്വര്‍ണവില 5 മാസത്തെ ഉയരത്തില്‍
- ആഗോള തലത്തിലും സ്വര്‍ണം ഇന്ന് മുന്നേറ്റത്തിന്‍റെ പാതയില്‍
- വെള്ളി വിലയില്‍ ഇന്ന് ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു, നിലവില്‍ 5 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവിലയുള്ളത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപയുടെ വര്‍ധനയോടെ 5565 രൂപയില്‍ എത്തി. 80 രൂപയുടെ വര്‍ധനയോടെ പവന് 45320 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ വാരത്തില്‍ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ മുന്നേറിയ സ്വര്‍ണവില ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയും തിങ്കളാഴ്ച ഇടിയുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയര്‍ത്തുന്നതാണ് ഈ മുന്നേറ്റത്തിന ്കാരണം.
24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 11 രൂപയുടെ വര്‍ധനയോടെ 6180 രൂപയില്‍ എത്തി. പവന് 88 രൂപയുടെ വര്‍ധനയോടെ 49440 രൂപയാണ് വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിന്‍റെ പാതയിലായിരുന്നു.
ആഗോള തലത്തിലും സ്വര്‍ണം ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണ്. ഔണ്‍സിന് 1969-1977 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.
വെള്ളിവിലയില്‍ ഇന്ന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 50 പൈസയുടെ ഇടിവോടെ വെള്ളിവില 77.50 രൂപയിലെത്തി. ഒരു ഡോളറിന് 83.13 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമ പുരോഗമിക്കുന്നത്.