സ്വര്‍ണം രണ്ടര മാസത്തിനിടയിലെ ഉയര്‍ന്ന വിലയില്‍

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം മികച്ച നേട്ടവുമായി സ്വര്‍ണം

Update: 2023-10-18 05:24 GMT

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും നേട്ടത്തിലേക്ക് തിരിച്ചെത്തി. 10 ദിവസത്തെ മുന്നേറ്റത്തിനു ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 50 രൂപയുടെ വളര്‍ച്ചയോടെ 5545 രൂപയില്‍ എത്തി. പവന് 400 രൂപയുടെ വര്‍ധനയോടെ 44360 രൂപയാണ്.  ജൂലൈ 27ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് എത്തുന്നുണ്ട്.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് കൂടി, ഗ്രാമിന് 54 രൂപയുടെ വര്‍ധനയോടെ 6049 രൂപ., പവന് 432 രൂപയുടെ വര്‍ധനയോടെ 48,392 രൂപ.


ആഗോള തലത്തില്‍ ഔണ്‍സിന് 1,922-1943 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിന്‍റെ ആദ്യ ദിനങ്ങളിലും തുടര്‍ന്നു. എന്നാല്‍ പിന്നീട് ഉയര്‍ച്ചയിലേക്ക് നീങ്ങി.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 1 രൂപയുടെ വര്‍ധനയോടെ 78 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 624 രൂപയാണ് വില. ഒരു ഡോളറിന് 83.24 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്. 

Tags:    

Similar News