താഴോട്ടിറങ്ങി സ്വര്‍ണവില
- പവന് വില 47,000ന് താഴേക്കിറങ്ങി
- 24 കാരറ്റ് സ്വര്‍ണത്തിനും വിലയിടിവ്
- വെള്ളി ഗ്രാമിന് 30 പൈസ കുറഞ്ഞ് 80 രൂപ
സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിവിലേക്ക് നീങ്ങി. നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വില ഉയര്‍ന്നിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 25 രൂപയുടെ ഇടിവോടെ 5850 രൂപയില്‍ എത്തി. പവന് 200 രൂപയുടെ ഇടിവോടെ 46,800 രൂപ. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞു. 24 കാരറ്റ് ഗ്രാമിന് 27 രൂപയുടെ ഇടിവോടെ 6382 രൂപയാണ് ഇന്നത്തെ വില, പവന് 216 രൂപയുടെ ഇടിവോടെ 51,056 രൂപയാണ്.
യുഎസ് ഫെഡ് റിസര്‍വ് 2024ല്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ തയാറെടുക്കുന്നു എന്ന് വ്യക്തമായതോടെ ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു. ആഗോള തലത്തില്‍ സ്വര്‍ണ വില ഇന്ന് ട്രോയ് ഔണ്‍സിന് 2057 ഡോളറിനും 2066 ഡോളറിനും ഇടയില്‍ വ്യതിയാനം പ്രകടമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് പ്രകടമായിട്ടുള്ളത്. വെള്ളി ഗ്രാമിന് 30 പൈസ കുറഞ്ഞ് 80 രൂപയായി.