10 ദിവസങ്ങള്‍ക്കു ശേഷം താഴോട്ടിറങ്ങി സ്വര്‍ണം
- ശനിയാഴ്ച ഗ്രാമിന് 140 രൂപയുടെ വര്‍ധന പ്രകടമായിരുന്നു
- 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. 10 ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണത്തിന്‍റെ വില താഴോട്ടേക്ക് വരുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 31 രൂപയുടെ ഇടിവോടെ 5510 രൂപയാണ്, പവന് 248 രൂപയുടെ ഇടിവോടെ 44,080 രൂപ. ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 140 രൂപയുടെ വര്‍ധന പ്രകടമായിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ചയും 1 രൂപ വര്‍ധിച്ചു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് എത്തിയതായിരുന്നു ഈ കുതിപ്പിന് ഇടയാക്കിയത്.
24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 6045 രൂപ , പവന് 48,360 രൂപ. പത്തു ദിവസത്തെ താഴോട്ടിറക്കത്തിനു ശേഷം ഒക്റ്റോബര്‍ 6 വെള്ളിയാഴ്ച മുതലാണ് സ്വര്‍ണത്തിന്‍റെ വില ഉയര്‍ന്നു തുടങ്ങിയത്.
ആഗോള തലത്തില്‍ ഔണ്‍സിന് 1,912-1935 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിന്‍റെ ആദ്യ ദിനങ്ങളിലും തുടര്‍ന്നു. എന്നാല്‍ പിന്നീട് ഉയര്‍ച്ചയിലേക്ക് നീങ്ങി.
സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് വര്‍ധനയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 77.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപയാണ് വില. ഇന്ന് ഒരു ഡോളറിന് 83.24 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.