സ്വര്‍ണവിലയില്‍ ഇടിവ്
- ആഗോള തലത്തിലും സ്വര്‍ണത്തിന് ഇടിവ്
- ഡോളര്‍ ശക്തിപ്പെട്ടു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയുടെ ഇടിവോടെ 5475 രൂപയാണ് ഇന്നത്തെ വില. പവന് 43,800 രൂപയാണ്, 160 രൂപയുടെ വര്‍ധന. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ ഇടിവിന് ശേഷം ശനിയാഴ്ച 10 രൂപയുടെ വര്‍ധന വിലയില്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ട് ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 22 രൂപയുടെ ഇടിവോടെ 5973 രൂപയിലെത്തി. 24 കാരറ്റ് പവന് 47,784 രൂപയാണ്, 176 രൂപയുടെ ഇടിവ്.
ആഗോള തലത്തിലും സ്വര്‍ണ വില ഇടിവിലാണ്. ഔണ്‍സിന് 1913-1917 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബറിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 1.40 രൂപയുടെ ഇടിവോടെ 77.60 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 620.80 രൂപയാണ് വില. ഡോളറിനെതിരേ രൂപ ഇന്ന് ദുര്‍ബലമായി, ഇന്ന് 1 ഡോളറിന് 83.23 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.