ശനിയാഴ്ചയും വെള്ളിയാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്ന സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപയുടെ ഇടിവോടെ 5,650 രൂപയാണ് ഇന്നത്തെ വില. പവന് 40 രൂപയുടെ ഇടിവോടെ 45,200 രൂപ. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപയുടെ ഇടിവോടെ 6,164 രൂപയാണ് ഇന്നത്തെ വില, പവന് 40 രൂപ താഴ്ന്ന് 49,312 രൂപ.
ആഗോള തലത്തിലും സ്വര്‍ണ വില കാര്യമായ മാറ്റങ്ങളില്ലാതെ മുന്നോട്ടുപോകുകയാണ്. യുഎസ് ഫെഡ്റിസര്‍ന് അധികം താമസിയാതെ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷ യുഎസ് ട്രഷറി ആദായത്തെ താഴോട്ട് വലിച്ചത് സ്വര്‍ണത്തിന് കരുത്തായി. ഔണ്‍സിന് 1973 -1985 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.
സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന് 79 രൂപയും പവന് 632 രൂപയുമാണ്. ഒരു ഡോളറിന് 83.27 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്.