സ്വര്‍ണ വില വീണ്ടും താഴോട്ട്
- രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്
- വെള്ളിവിലയിലും ഇന്ന് ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും ഇടിവ് പ്രകടമാക്കി. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപയുടെ ഇടിവോടെ 5500 രൂപയില്‍ എത്തി. രണ്ട് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്നലെ വില ഇടിവിലേക്ക് നീങ്ങിയത്. ഇന്നലെയും 15 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവന് ഇന്ന് 44,000 രൂപയാണ്, 120 രൂപയുടെ ഇടിവ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വിലയില്‍ 16 രൂപയുടെ ഇടിവുണ്ടായി, 6000 രൂപയാണ് വില. പവന് 48,000 രൂപ, 128 രൂപയുടെ ഇടിവ്.
ആഗോള തലത്തിലും സ്വര്‍ണ വില ഇന്ന് ഇടിവിലാണ്. ഔണ്‍സിന് 1924-1929 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 78.50 രൂപയില്‍ എത്തി. എട്ട് ഗ്രാം വെള്ളിക്ക് 628 രൂപ. ഇന്നും ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. 1 ഡോളറിന് 83.05 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്.