സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

  • വെള്ളിവിലയില്‍ 2 രൂപയുടെ ഇടിവ്
  • സ്വര്‍ണം കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു
  • ആഗോള സ്വര്‍ണ വിലയും താഴോട്ടിറങ്ങി

Update: 2024-01-04 06:27 GMT

സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവിലേക്ക് നീങ്ങി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 40 രൂപയുടെ ഇടിവോടെ 5810 രൂപയില്‍ എത്തി. ഇന്നലെ ഗ്രാമിന് 25 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.  പവന് 320 രൂപയുടെ ഇടിവോടെ 46,480 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 24 കാരറ്റ് ഗ്രാമിന് 44 രൂപയുടെ ഇടിവോടെ 6338 രൂപയാണ് ഇന്നത്തെ വില, പവന് 352 രൂപയുടെ ഇടിവോടെ 50,704 രൂപയാണ്.

യുഎസ് ബോണ്ട് ആദായത്തില്‍ നേരിയ തോതില്‍ വര്‍ധന പ്രകടമായത് ആഗോള തലത്തില്‍ സ്വര്‍ണത്തിന് തിരിച്ചടിയായിട്ടുണ്ട്.  ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു. ആഗോള തലത്തില്‍ സ്വര്‍ണ വില ഇന്ന് ട്രോയ് ഔണ്‍സിന് 2040 ഡോളറിനും 2047 ഡോളറിനും ഇടയില്‍ വ്യതിയാനം പ്രകടമായിട്ടുണ്ട്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് പ്രകടമായിട്ടുള്ളത്. വെള്ളി ഗ്രാമിന് 2 രൂപ കുറഞ്ഞ് 78 രൂപയായി. 

Tags:    

Similar News