സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിവിലേക്ക് നീങ്ങി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 20 രൂപയുടെ ഇടിവോടെ 5485 രൂപയാണ്. പവന് 44,880 രൂപയാണ്, 160 രൂപയുടെ ഇടിവ്. ഇന്നലെ 15 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനു മുമ്പ് തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 21 രൂപയുടെ ഇടിവോടെ, 5984 രൂപയിലെത്തി. പവന് 47872 രൂപ, 168 രൂപയുടെ ഇടിവ്.
ആഗോള തലത്തിലും സ്വര്‍ണ വില ഇടിവിലാണ്. ഫെഡ് റിസര്‍വ് യോഗത്തിന്റെ പ്രഖ്യാപനങ്ങളുടെ ഫലമായി യുഎസ് ബോണ്ടുകളുടെ നേട്ടം വര്‍ധിപ്പിച്ചത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് തിരിയാന്‍ പ്രേരിപ്പിച്ചു . ഔണ്‍സിന് 1918-1929 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് വര്‍ധനയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 1 രൂപയുടെ വര്‍ധനയോടെ 79 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 632 രൂപയിലെത്തി. ഇന്ന് 1 ഡോളറിന് 82.88 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.