ഇടിവ് തുടർന്ന് സ്വർണം

  • ആഗോള വിപണിയിലും ഇന്ന് ഇടിവ്
  • കഴിഞ്ഞ 5 ദിവസമായി വില ഉയർന്നിട്ടില്ല
  • വെള്ളി വിലയിലും ഇന്ന് ഇടിവ്

Update: 2024-01-08 06:19 GMT

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിവ് പ്രകടമാക്കുകയായിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 20 രൂപയുടെ ഇടിവോടെ 5780 രൂപയില്‍ എത്തി. പവന് 160 രൂപയുടെ ഇടിവോടെ 46,240 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 24 കാരറ്റ് ഗ്രാമിന് 22 രൂപയുടെ ഇടിവോടെ 6305 രൂപയാണ് ഇന്നത്തെ വില, പവന് 176 രൂപയുടെ ഇടിവോടെ 50,440 രൂപയാണ്.

ആഗോളതലത്തില്‍ സ്വര്‍ണവില ഇന്ന് കൂടുതല്‍ ശക്തമായ ഇടിവ് പ്രകടമാക്കുന്നുണ്ട്. ഡോളർ ശക്തി പ്രാപിക്കുന്നതു ട്രഷറി ആദായം ഉയരുന്നതും സ്വര്‍ണത്തിന് തിരിച്ചടി നല്‍കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇന്ന് ട്രോയ് ഔണ്‍സിന് 2033 ഡോളറിലാണ് (രാവിലെ 11.44 നുള്ള വിവരം) വ്യാപാരം നടത്തുന്നത് . ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു.

സംസ്ഥാനത്തെ വെള്ളിവില നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് ഇടിവിലേക്ക് നീങ്ങി. വെള്ളി ഗ്രാമിന് 20 പൈസയുടെ കുറവോടെ  77.80 രൂപയാണ് ഇന്നത്തെ വില.

Tags:    

Similar News