മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം, 80 രൂപ കുറഞ്ഞു
- പവന് 80 രൂപയുടെ കുറവോടെ 46160 രൂപയിലേക്കുമെത്തി.
- വെള്ളി വിലയില്‍ മാറ്റമില്ല.
- 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 6,295 രൂപയിലേക്കെത്തി.
മൂന്ന് ദിവസമായി അനക്കമില്ലാതിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5770 രൂപയായി. പവന് 80 രൂപയുടെ കുറവോടെ 46160 രൂപയിലേക്കുമെത്തി. 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 6,295 രൂപയിലേക്കെത്തി. പവന് 40 രൂപ കുറഞ്ഞ് 50,360 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 77 രൂപയായി തുടരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,015 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 80.27 ഡോളറിലാണ്.
ഡോളറിനെതിരെ 83.14 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം മുന്നേറുന്നത്.