വിലക്കുറവിന്റെ ട്രെന്‍ഡില്‍ സ്വര്‍ണ്ണം, ഇന്ന് പവന് 160 രൂപയുടെ കുറവ്

  • വെള്ളി വിലയില്‍ മാറ്റമില്ലതെ 78 രൂപയില്‍ തുടരുകയാണ്.

Update: 2023-12-11 08:24 GMT

വില കൂടുന്നതിന്റെ ട്രെന്‍ഡില്‍ നിന്നും വിലക്കുറവിന്റെ ട്രെന്‍ഡിലേക്ക് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 5695 രൂപയിലേക്ക് എത്തി ഗ്രാമിന്റെ വില. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന്റെ വില 45560 രൂപയിലേക്കുമെത്തി.രണ്ട് ദിവസങ്ങളിലായി 600 രൂപയുടെ കുറവാണ് പവനിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച 47,080 രൂപ എന്ന റെക്കോഡ് വിലയിലായിരുന്നു തുടക്കം. അന്നത്തെ സര്‍വകാല ഇയരത്തില്‍ നിന്നും 1120 രൂപ കുറഞ്ഞതിനുശേഷം വീണ്ടും വില കൂടിയിരുന്നു. അതിനുശേഷമാണ് ഈ വിലക്കുറവ്.വെള്ളിയാഴ്ച്ച പുറത്തു വന്ന യുഎസ് തൊഴില്‍ ഡാറ്റ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. അത് അടുത്ത വര്‍ഷം മാര്‍ച്ചോടെ യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറച്ചത് വില കുറയാന്‍ കാരണമായി. ഇതിനൊപ്പം ഡോളറും ട്രഷറി യീല്‍ഡും ശക്തിപ്രാപിച്ചതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.

ആഗോള വിപണിയിലും സ്വര്‍ണ്ണ വില താഴേക്ക് തന്നെയാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,997.66 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,213 രൂപയായി. പവന് 176 രൂപ കുറഞ്ഞ് 49,704 രൂപയുമായി.

വെള്ളി വിലയില്‍ മാറ്റമില്ലതെ 78 രൂപയില്‍ തന്നെ തുടരുകയാണ്.

Tags:    

Similar News