സ്വര്‍ണം വാങ്ങുന്നുണ്ടോ? വില ഇന്നും കുറഞ്ഞു
- സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞു
- പവന് 360 രൂപ കുറഞ്ഞ് 54520 രൂപയായി
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.
സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് ഇന്ന് താേഴക്കിറങ്ങിയത്.
ഇതോടെ ഗ്രാമിന് 6815 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 360 രൂപ കുറഞ്ഞ് 54520 രൂപയാണ് ഇന്നത്തെ വിപണിവില.
ഇന്നലെ സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞിട്ടുണ്ട്.
ഗ്രാമിന് 40 രൂപ കുറഞ്ഞ് 5660 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.
വിലക്കുറവ് വെള്ളിയിലേക്കും എത്തി.
ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയാണ് വെള്ളിയുടെ ഇന്നത്തെ നിരക്ക്.