പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം; വിലക്കുതിപ്പിന് റോക്കറ്റ് വേഗം

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു

Update: 2024-09-14 05:03 GMT

സ്വര്‍ണവിലയിലെ കുതിപ്പ് ഇന്നും തുടരുകയാണ്.

രണ്ടു ദിവസം കൊണ്ട് സ്വര്‍ണവില ഉയര്‍ന്നത് കണ്ണുതള്ളിയ വേഗതയിലാണ്. ഇന്ന് ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായത്.

പവന് 320 രൂപയുടെയും ഉയര്‍ച്ച കണ്ടു. രണ്ടു ദിവസം കൊണ്ട് പവന് 1280 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 6865 രൂപ എന്ന നിരക്കിലും പവന് 54920 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം മുന്നേറുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് ഇന്ന് 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 5690 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

വിലവര്‍ധന വെള്ളി മാര്‍ക്കറ്റിലും പ്രതിഫലിച്ചു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്.

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയ ഈ വര്‍ഷം മെയ്മാസം 20 ന് ഗ്രാമിന് 6890 രൂപയായിരുന്നു വില. ഈ വിലയിലേക്കെത്താന്‍ ഇനി 25 രൂപയുടെ കുറവുമാത്രമാണ് ഉള്ളത്.

Tags:    

Similar News