മാറ്റമില്ലാതെ സ്വര്‍ണവില
- ഗ്രാമിന് 6680 രൂപയ്ക്ക് വ്യാപാരം നടക്കുന്നു
- വെള്ളിവിലയിലും ചലനങ്ങള്‍ ഉണ്ടായില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.
ഗ്രാമിന് 6680 രൂപയ്ക്കുതന്നെ വ്യാപാരം നടക്കുന്നു.
പവന് വില 53440 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞിരുന്നു.
തുടര്‍ച്ചയായി ഏതാനും ദിവസം സ്ഥിരതപുലര്‍ത്തിയ ശേഷമാണ് വെള്ളിയാഴ്ച വില വര്‍ധനയുണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല.
ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിവിലയും ചലനമില്ലാതെ തുടരുന്നു.
ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്.