സ്വര്‍ണ പണയ വായ്പകളില്‍ അതിവേഗ വളര്‍ച്ച

  • 2019 വരെ സ്വര്‍ണ പണയത്തില്‍ 63 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായിരുന്നു
  • 2027 ഓടെ സ്വര്‍ണ വായ്പ 15 ലക്ഷം കോടി രൂപയിലെത്തുമെന്ന് വിലയിരുത്തല്‍

Update: 2024-09-26 13:21 GMT

രാജ്യത്തെ സ്വര്‍ണ വായ്പകളില്‍ അതിവേഗ വളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ വായ്പ 10 ലക്ഷം കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്.

സ്വര്‍ണ പണയത്തില്‍ ബാങ്കുകളെ കടത്തി വെട്ടാനൊരുങ്ങുകയാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍. സ്വര്‍ണ പണയ വായ്പകളില്‍ 19 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പ്രവചിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വായ്പകള്‍ 10 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷ. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് സ്വര്‍ണ വായ്പകളില്‍ മുന്നിലുള്ളത്. 2027 ഓടെ സ്വര്‍ണ വായ്പ 15 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്.

2027 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 14-15 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്നും ഐ ആര്‍ സിഎ പ്രതീക്ഷിക്കുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി റീട്ടെയ്ല്‍ സ്വര്‍ണ വായ്പകളില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്. 2019 വരെ സ്വര്‍ണ പണയത്തില്‍ 63 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ 2020-24 ല്‍ റീട്ടെയ്ല്‍ സ്വര്‍ണ വായ്പകളില്‍ ബാങ്കിംഗ് ഇതര ധാനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങുകയായിരുന്നു.

Tags:    

Similar News