പൊള്ളുന്ന തിളക്കം; സ്വര്‍ണം വീണ്ടും 45,000നു മുകളില്‍

  • സ്വര്‍ണ വില അഞ്ചു മാസത്തെ താഴ്ന്ന നിലയില്‍
  • മൂന്നു ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം പവന് 1160 രൂപയുടെ വര്‍ധന

Update: 2023-10-20 05:25 GMT

സംസ്ഥാനത്തെ സ്വര്‍ണം പവന്‍റെ വില്‍പ്പന വില വീണ്ടും 45,000ന് മുകളിലേക്ക് എത്തി. മേയ് പകുതിക്ക് ശേഷം ആദ്യമായാണ് വില ഇത്ര ഉയര്‍ന്ന നിലയിലേക്ക് എത്തുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 70 രൂപയുടെ വര്‍ധനയോടെ 5640 രൂപയിലെത്തി. പവന് 560 രൂപയുടെ വര്‍ധനയോടെ 45,120 രൂപയാണ് വില. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 1160 രൂപയുടെ വര്‍ധനയാണ് പവന് ഉണ്ടായിരിക്കുന്നത്. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയരുകയാണ്. 

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 77 രൂപയുടെ വര്‍ധനയോടെ 6153 രൂപയിലെത്തി, പവന് 616 രൂപയുടെ വര്‍ധനയോടെ 49,224 രൂപയാണ് വില. ആഗോള തലത്തില്‍ സ്വര്‍ണവിലയിലെ കുതിപ്പ് ഇന്നും തുടരുകയാണ്. ഔണ്‍സിന് 1972 -1983 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് സ്വര്‍ണത്തിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്. 

ഈ വര്‍ഷം ഏപ്രിലിലും മേയിലും കുതിച്ചുയര്‍ന്ന സ്വര്‍ണവില ജൂണില്‍ അവിടെ നിന്ന് താഴോട്ടേക്കിറങ്ങി. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിന്‍റെ ആദ്യ ദിനങ്ങളിലും തുടര്‍ന്നു. എന്നാല്‍ പിന്നീട് ഉയര്‍ച്ചയിലേക്ക് നീങ്ങി.

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപയാണ് വില. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടു . ഒരു ഡോളറിന് 83.18 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്. 

Tags:    

Similar News