3 ദിവസം കൊണ്ട് സ്വര്‍ണം പവന് ഉയര്‍ന്നത് 560 രൂപ
- ആഗോള തലത്തിലും സ്വര്‍ണം മുന്നേറുന്നു
- വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നു. 22 കാരറ്റ് ഗ്രാമിന് ഇന്ന് 15 രൂപയുടെ വര്‍ധനയോടെ 5515 രൂപയാണ് വില. പവന് ഇന്ന് 44,120 രൂപയാണ്, 120 രൂപയുടെ വര്‍ധന. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പവന് 560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വിലയിലും ഇന്ന് 15 രൂപയുടെ വര്‍ധനയുണ്ടായി, 6015 രൂപയാണ് ഇന്നത്തെ വില. പവന് 48,120 രൂപ, 120 രൂപയുടെ വര്‍ധന.
ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന്1941-1947 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഓഗസ്റ്റില്‍ വീണ്ടും ഇടിവ് പ്രകടമാകുന്നതിലേക്ക് നീങ്ങി.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 80.70 രൂപയില്‍ എത്തി. എട്ട് ഗ്രാം വെള്ളിക്ക് 645.60 രൂപ. ഡോളറിന് 82.65 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്.