ഒരാഴ്ചയില്‍ സ്വര്‍ണം പവന് 840 രൂപയുടെ ഇടിവ്
- 7 ദിവസങ്ങള്‍ക്കിടെ വില ഉയര്‍ന്നിട്ടില്ല
- വെള്ളി വിലയില്‍ ഇന്നുണ്ടായത് കയറ്റം
സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. കഴിഞ്ഞ ഏഴു ദിവസങ്ങള്‍ക്കിടെ ശനിയും ഞായറും ഒഴികെയുള്ള എല്ലാ ദിവസവും ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. വാരാന്ത്യ ദിനങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപയുടെ ഇടിവോടെ 5770 രൂപയില്‍ എത്തി. പവന് 80 രൂപയുടെ ഇടിവോടെ 46,160 രൂപയാണ് ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 840 രൂപയുടെ ഇടിവാണ്.
24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 24 കാരറ്റ് ഗ്രാമിന് 10 രൂപയുടെ ഇടിവോടെ 6295 രൂപയാണ് ഇന്നത്തെ വില, പവന് 80 രൂപയുടെ ഇടിവോടെ 50,360 രൂപയാണ്.
ആഗോളതലത്തില്‍ സ്വര്‍ണവില ഇന്നലെ മൂന്നാഴ്ചയ്ക്കിടയിലെ താഴ്ന്ന നിലയിലേക്കെത്തി. ഡോളർ ശക്തി പ്രാപിക്കുന്നതും ട്രഷറി ആദായം ഉയർന്നതും സ്വര്‍ണത്തിന് തിരിച്ചടി നല്‍കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇന്ന് ട്രോയ് ഔണ്‍സിന് 2033 ഡോളറിലാണ് (രാവിലെ 11.30നുള്ള വിവരം) വ്യാപാരം നടത്തുന്നത് . ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില കഴിഞ്ഞമാസം രണ്ടു തവണ പുതിയ റെക്കോഡുകള്‍ കുറിച്ചു.
സംസ്ഥാനത്തെ വെള്ളിവില ഇന്ന് വര്‍ധനയാണ് പ്രകടമാക്കിയിട്ടുള്ളത്. വെള്ളി ഗ്രാമിന് 20 പൈസയുടെ വര്‍ധനയോടെ 78 രൂപയാണ് ഇന്നത്തെ വില.