വീണ്ടും 47,000 തൊട്ട് സ്വര്‍ണ വില

  • നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വര്‍ധന
  • ആഗോള തലത്തിലും വില ഉയര്‍ന്നു
  • വെള്ളി വിലയിലും വര്‍ധന

Update: 2024-01-02 06:56 GMT

നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 20 രൂപയുടെ വര്‍ധനയോടെ 5875 രൂപയില്‍ എത്തി. പവന് 160 രൂപയുടെ വര്‍ധനയോടെ 47,000 രൂപ. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഉയര്‍ന്നു. 24 കാരറ്റ് ഗ്രാമിന് 22 രൂപയുടെ വര്‍ധനയോടെ 6409 രൂപയാണ് ഇന്നത്തെ വില, പവന് 176 രൂപയുടെ വര്‍ധനയോടെ 51,272 രൂപയാണ്.

യുഎസ് ഫെഡ് റിസര്‍വ് 2024ല്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ തയാറെടുക്കുന്നു എന്ന് വ്യക്തമായതോടെ ഡിസംബറില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സംസ്ഥാനത്തെ സ്വര്‍ണ വിലയെ ബാധിച്ചു. ആഗോള തലത്തിലും സ്വര്‍ണ വില  ഇന്ന് മുന്നേറി. ട്രോയ് ഔണ്‍സിന് 2075 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വളര്‍ച്ചയാണ്. വെള്ളി ഗ്രാമിന് 30 പൈസ വര്‍ധിച്ച് 80.30 രൂപയായി. 

Tags:    

Similar News