പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണ വില

  • പവന് 80 രൂപ കുറഞ്ഞ് 52,960 രൂപയാണ് ചൊവ്വാഴ്ച്ചത്തെ നിരക്ക്
  • സ്വര്‍ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6620 രൂപയായി
  • ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

Update: 2024-06-18 06:34 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 52,960 രൂപയാണ് ചൊവ്വാഴ്ച്ചത്തെ നിരക്ക്. രണ്ട് ദിവസം കൊണ്ട് 240 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണം 5 രൂപ കുറഞ്ഞ് 5515 രൂപയിലെത്തി. വെള്ളി വില ഒരു രൂപ ഉയര്‍ന്ന് 95 രൂപയുമായിലാണ് വ്യാപാരം നടത്തുന്നത്.

ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ 8 മുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. 53,000 രൂപയില്‍ നിന്നും വീണ്ടും സ്വര്‍ണവില ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ബുക്കിങ് സൗകര്യം പ്രയോജനം ചെയ്യും.

സ്വര്‍ണ വില രാജ്യാന്തര വിപണിയില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രായ് ഔണ്‍സിന് 2321.50 ഡോളറാണ് നിരക്ക്. അതേസമയം സ്വര്‍ണത്തിന്റെ ദീര്‍ഘകാല ഭാവി സുരക്ഷിതമായതിനാല്‍ നിക്ഷേപകര്‍ക്കും അനുകൂല സമയമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News