സ്വര്‍ണവില മാസത്തിലെ താഴ്ന്ന നിലയില്‍

  • ശനിയാഴ്ച കുറഞ്ഞത് പവന് 120 രൂപ
  • ഈ ആഴ്ച ഉണ്ടായത് 360രൂപയുടെ ഇടിവ്

Update: 2023-09-09 07:26 GMT

ചാഞ്ചാട്ടത്തിലായിരുന്ന സ്വര്‍ണവില ശനിയാഴ്ച കുറഞ്ഞു. ശനിയാഴ്ച കുറഞ്ഞത് പവന് 120 രൂപയാണ്. ഇതോടെ

പവന് 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 രൂപയിലെത്തി.

ശനിയാഴ്ചയിലെ ഇടിവോടെ സ്വര്‍ണ വില വീണ്ടും 44,000 രൂപയ്ക്ക് താഴെയെത്തി. ശനിയാഴ്ച രേഖപ്പെടുത്തിയ 43,880 രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഈ മാസത്തിലെ ആദ്യദിനം 44,040 രൂപയിലാണ് സ്വര്‍ണ വില ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 120 രൂപ വര്‍ധിച്ച് 44,160 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

നാലാം തീയതി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവ്യാപരം നടന്നത്. അന്ന് 44240 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. അഞ്ചാം തീയചതി സ്വര്‍ണവില കുറയുകയും ചെയ്തു.

ആറാം തീയതി 120 രൂപയും വ്യാഴാഴ്ച 80 രൂപയും സ്വര്‍ണത്തിന് കുറഞ്ഞു, 43,920 രൂപയിലെത്തിയ സ്വര്‍ണം സെപ്റ്റംബര്‍ മാസത്തിലെ താഴ്ന്ന വിലയും കുറിച്ചു. ശേഷം വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ചയിലെ 120 രൂപ ഇടിവോടെ ഈ ആഴ്ച ആകെ 360 രൂപയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്.

Tags:    

Similar News