ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്

  • ഔണ്‍സിന് 1953 - 1960 ഡോളര്‍ എന്ന തലത്തിലാണ് ആഗോള വില്‍പ്പന
  • വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല

Update: 2023-07-31 05:26 GMT

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ജൂലൈയില്‍ പൊതുവില്‍ കാണാനാകുന്ന വിലയിലെ ചാഞ്ചാട്ടം അവസാന ദിനവും പ്രകടമാണ്.  ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയുടെ ഇടിവോടെ 5525 രൂപയില്‍ എത്തി. പവന് 80 രൂപയുടെ ഇടിവോടെ 44,200 രൂപയില്‍ എത്തി. ശനിയാഴ്ച 200 രൂപയുടെ വര്‍ധന പവന് രേഖപ്പെടുത്തിയിരുന്നു. അതിനു മുമ്പ് വെള്ളിയാഴ്ച  280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതിനു മുന്‍പുള്ള രണ്ട് ദിവസങ്ങളിലായി 360 രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപയുടെ ഇടിവോടെ 6,028 രൂപയാണ് വില. പവന് 48,224 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 80 രൂപയുടെ ഇടിവ്. ഔണ്‍സിന് 1953 - 1960 ഡോളര്‍ എന്ന തലത്തിലാണ് ആഗോള തലത്തില്‍ ഇന്ന് സ്വര്‍ണവില പുരോഗമിക്കുന്നത്.

ഇന്ന് 1 ഡോളറിന് 82.27 രൂപ എന്ന മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളി വില ഗ്രാമിന് 80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 640 രൂപയാണ് വില, 4 രൂപയുടെ വര്‍ധന. 

Full View


Tags:    

Similar News