സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല, വെള്ളി വില ഉയര്‍ന്നു

  • ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കുതിപ്പ്
  • വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയിലും വില ഉയരാം
  • വിലയില്‍ രണ്ടാഴ്ചയില്‍ ഏറെയായി ചാഞ്ചാട്ടം

Update: 2023-07-11 07:10 GMT

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ രണ്ടാഴ്ചയിലേറെയായി പ്രകടമാകുന്ന ചാഞ്ചാട്ടം ഈയാഴ്ചയിലും തുടര്‍ന്നേക്കും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ വില 10 രൂപയുടെ ഇടിവോടെ 5445 രൂപയില്‍  എത്തിയിരുന്നു. ആ വില ഇന്നും തുടരുകയാണ്  22 കാരറ്റ് പവന് 43,560 രൂപയാണ് വില. ജൂണില്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവാണ് പ്രകടമായിട്ടുള്ളത്. വെറും 7 ദിവസങ്ങളില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്.  ജൂലൈയില്‍ 5400 രൂപയ്ക്കും 5500 രൂപയ്ക്കുമിടയില്‍ സ്വര്‍ണം ഗ്രാമിന്‍റെ വില ചാഞ്ചാടുന്നതാണ് കാണാനാകുന്നത്. മുമ്പ് ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഇന്നലെ 10 രൂപയുടെ ഇടിവോടെ 24 കാരറ്റ് ഗ്രാമിന്‍റെ വില 5941 രൂപയില്‍ എത്തിയിരുന്നു, ആ വില തുടരുകയാണ്. 24 കാരറ്റ് പവന്‍ ഇന്ന് 47,528 രൂപയിലാണ്. ആഗോള തലത്തില്‍ സ്വര്‍ണവില ഇന്ന് മുന്നേറുകയാണ്. ഔണ്‍സിന് ശരാശരി 1935 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ ഈ വലിയ കുതിപ്പ് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ സ്വര്‍ണ വിലയും ഉയരാന്‍ ഇടയാക്കിയേക്കാം. 

പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് വെള്ളിവിലയിലും പ്രകടമായിട്ടുള്ളത്. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ വെള്ളിവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  ഇന്ന് 1 ഗ്രാം വെള്ളിയുടെ വില 30 പൈസയുടെ വര്‍ധനയോടെ 77.10 രൂപയില്‍ എത്തി. 8 ഗ്രാം വെള്ളിയുടെ വില 616.80 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.37 രൂപ എന്ന നിലയിലാണ്.


Full View


Tags:    

Similar News