സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്

  • വിലയിലെ ചാഞ്ചാട്ടം തുടരുന്നു
  • വെള്ളി വിലയിലും ഇടിവ്

Update: 2023-06-12 06:29 GMT

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ചത്തെ വിലയില്‍ നിന്ന് 10 രൂപയുടെ ഇടിവ്. ശനിയാഴ്ചയും 10 രൂപയുടെ ഇടിവ് പ്രകടമായിരുന്നു. ജൂണ്‍ 3ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയുടെ ഇടിവ് പ്രകടമായിരുന്നു. അതിനു ശേഷം രണ്ട് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍‍ന്ന സ്വര്‍ണവില ജൂണ്‍ 6ന് വീണ്ടും 30 രൂപ വര്‍ധിച്ചു. ജൂണ്‍ 7ന് സ്വർണവിലയില്‍ മാറ്റമുണ്ടായില്ല.തുടർന്ന് ഇന്നലെ ജൂണ്‍ 8 ന് 40 രൂപയുടെ ഇടിവ് പ്രകടമാകുകയായിരുന്നു. പിന്നീട് ജൂണ്‍ 9ന് 40 രൂപയുടെ വര്‍ധനയുണ്ടായി.  പിന്നീടാണ് വീണ്ടും ശനിയാഴ്ച ഇടിവിലേക്ക് നീങ്ങിയത്. 44,320 രൂപയാണ് 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില.

മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. വില പവന് 46,000ലേക്ക് എത്തുമോയെന്നു പോലും ഉറ്റുനോക്കപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപനങ്ങളും ഡോളറിന്‍റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. എങ്കിലും വില പവന് 44,000.ന് താഴെക്കെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 44,000 - 45,000 പരിധിയില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുകയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6045 രൂപയാണ്. ശനിയാഴ്ചയിലെ വിലയില്‍ നിന്ന് 10 രൂപയുടെ ഇടിവ്, . 24 കാരറ്റ് പവന് 48,360 രൂപയാണ്, ശനിയാഴ്ചത്തെ വിലയില്‍ നിന്ന് 80 രൂപയുടെ ഇടിവ്.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 50 പൈസയുടെ ഇടിവോടെ 79.30 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 634.40 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 4 രൂപയുടെ വർധനയാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.45 എന്ന നിലയിലാണ്.

Full View


Tags:    

Similar News