സ്വര്‍ണം ഗ്രാമിന് 20 രൂപയുടെ വര്‍ധന
- ആഗോള തലത്തിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍
- വെള്ളിവിലയില്‍ ഇന്ന് പ്രകടമായത് ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധനയിലേക്ക് തിരിച്ചെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 20 രൂപയുടെ വര്‍ധനയോടെ 5465 രൂപയില്‍ എത്തി. 22 കാരറ്റ് പവന് 43,720 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടര്‍ന്നിരുന്ന വിലയില്‍ നിന്ന് 160 രൂപയുടെ വര്‍ധന. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 21 രൂപയുടെ വര്‍ധനയോടെ 5962 രൂപയില്‍ എത്തി. 24 കാരറ്റ് പവന്‍ ഇന്ന് 47,696 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലയില്‍ നിന്ന് 168 രൂപയുടെ വര്‍ധന.
ആഗോള തലത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്ന തലത്തിലാണ്. ഔണ്‍സിന് ശരാശരി 1935 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് വെള്ളിവിലയിലും പ്രകടമാകുന്നത് എങ്കിലും ഇന്ന് വെള്ളിവിലയില്‍ നേരിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് 1 ഗ്രാം വെള്ളിയുടെ വില 10 പൈസയുടെ ഇടിവോടെ 77 രൂപയില്‍ എത്തി. 8 ഗ്രാം വെള്ളിയുടെ വില 616 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.30 രൂപ എന്ന നിലയിലാണ്.
ജൂണില്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവാണ് പ്രകടമായിട്ടുള്ളത്. വെറും 7 ദിവസങ്ങളില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ 5400 രൂപയ്ക്കും 5500 രൂപയ്ക്കുമിടയില്‍ സ്വര്‍ണം ഗ്രാമിന്‍റെ വില ചാഞ്ചാടുന്നതാണ് കാണാനാകുന്നത്. മുമ്പ് ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു.