തുടര്‍ച്ചയായ നാലാം ദിനത്തിലും സ്വര്‍ണത്തിന് ഇടിവ്

  • നാലു ദിവസത്തില്‍ പവന് 480 രൂപ നഷ്ടം
  • ഈ മാസം 2 ദിവസങ്ങളില്‍ മാത്രമാണ് വില ഉയര്‍ന്നത്

Update: 2023-08-11 04:37 GMT

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ നാലാം ഇടിവ്. 22കാരറ്റ് ഗ്രാമിന് ഇന്ന് 15 രൂപയുടെ ഇടിവോടെ 5455 രൂപയാണ് വില. പവന് 120 രൂപയുടെ ഇടിവോടെ 43,640 രൂപയാണ് ഇന്നത്തെ വില. ജൂലൈ 11ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ഈ മാസം 2 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. നാലു ദിവസങ്ങളില്‍ മൊത്തം 480 രൂപയുടെ ഇടിവാണ് പവന് ഉണ്ടായത്. 

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 16 രൂപ ഇടിഞ്ഞ് 5951 രൂപയിലെത്തി. 24 കാരറ്റ് പവന് 47,608 രൂപയാണ് ഇന്നത്തെ വില, 128 രൂപയുടെ ഇടിവ്. ഔണ്‍സിന് 1913.64 ഡോളര്‍ (  ഓഗസ്റ്റ് 11, 09:58 എഎം) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്. യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മെച്ചമായിരുന്നതിനാല്‍ ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണം മുന്നേറ്റ പ്രവണത പ്രകടമാക്കിയിരുന്നു. എന്നാലിത് പിന്നീട് പരിമിതപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഗ്രാമിന് 76.20 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 609.60 രൂപ. ഇന്ന് രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഡോളറിനെതിരേ 82.76 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്. 

Tags:    

Similar News