പിന്നെയും താഴേക്ക് തിരിഞ്ഞ് സ്വര്‍ണവില

  • മാറ്റമില്ലാതെ വെള്ളിവില

Update: 2023-07-03 07:06 GMT

സംസ്ഥാനത്ത് രണ്ടു ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ഇന്ന് വീണ്ടും സ്വര്‍ണവില താഴോട്ടു പോയി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 10 രൂപയുടെ ഇടിവോടെ 5405 രൂപയായി. പവന് 43,240 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 80 രൂപയുടെ ഇടിവാണിത്. കഴിഞ്ഞ ആഴ്‍ചയില്‍ പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രകടമായത്. കഴിഞ്ഞ തിങ്കളാഴ്ച  വില നേരിയ തോതില്‍ ഉയര്‍ന്നുവെങ്കിലും ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീട് ബുധനും വ്യാഴവും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ വെള്ളിയും ശനിയും വിലവര്‍ധിച്ചു. ഇപ്

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 11 രൂപയുടെ ഇടിവോടെ 5896 രൂപയിലെത്തി. 24 കാരറ്റ് പവന്‍ 88 രൂപയുടെ ഇടിവോടെ 47,168 രൂപയാണ് ഇന്നത്തെ വില. ആഗോള തലത്തിലും സ്വര്‍ണവില ഇന്ന് ഇടിവാണ് പ്രകടമാകുന്നത്. ഔണ്‍സിന് ശരാശരി 1914- 1915 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ജൂണില്‍ സ്വര്‍ണത്തിന് പൊതുവില്‍ വിലയിടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂണ്‍ 15ന്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്ക് എത്തിയിരുന്നു. ഇത് പിന്നീട് ഉയര്‍ന്നെങ്കിലും വീണ്ടും ഇടിവ് പ്രകടമാക്കി. ജൂണില്‍ കേവലം 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. വില 43,000ന് താഴേക്കെത്തുമോ എന്ന ആകാംക്ഷയും കഴിഞ്ഞയാഴ്ച നിക്ഷേകര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. ജൂണ്‍ 22 ന് മൂന്നുമാസ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഏപ്രിലിലും മേയിലും പുതിയ ഉയരങ്ങള്‍ കുറിച്ച ശേഷമായിരുന്നു ഈ തിരിച്ചിറക്കം.

യുഎസില്‍ ശക്തമായ സാമ്പത്തിക ഫല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഓഹരി വിപണികളെ തുടര്‍ച്ചയായ റാലിയിലേക്ക് നയിക്കുകയാണ്. എങ്കിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത ഫെഡ് റിസര്‍വ് നിലനിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലും മറ്റ് കേന്ദ്ര ബാങ്കുകളും ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനിര്‍ത്തുന്ന സാഹചര്യത്തിലും നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് തുടരുന്നുണ്ട്. പക്ഷേ ഓഹരിവിപണിയിലേക്ക് നിക്ഷേപകര്‍ കൂടുതലായി തിരിയുന്നത് സ്വര്‍ണവിലയെ ഒരു പരിധിവരെ ബാധിക്കാനിടയുണ്ട്. 

യുഎസിലെ വായ്പാ പരിധി ഉയര്‍ത്തിയതും വിവിധ കേന്ദ്ര ബാങ്കുകള്‍ ഡോളറിലെ ആശ്രതത്വം കുറച്ച് സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണ ഉല്‍പ്പാദനത്തിലെ പരിമിതമായ വളര്‍ച്ചയും സ്വർണവിലയെ വലിയ ഇറക്കത്തില്‍ നിന്നും സംരക്ഷിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

വെള്ളി വില പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പ്രകടമാക്കുന്നത്. ഇന്ന് വെള്ളിവിലയില്‍ പക്ഷേ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന്  75.70 രൂപയാണ് വില. 8 ഗ്രാം വെള്ളിയുടെ വില 605.60 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 81.85 രൂപ എന്ന നിലയിലാണ്.

Tags:    

Similar News