കയറ്റിറക്കം തുടര്‍ന്ന് സ്വര്‍ണം; ഇന്ന് ഇടിവ്

  • വെള്ളി വിലയിലും ഇടിവ്
  • ആഗോള സ്വര്‍ണ വിലയിലും ചാഞ്ചാട്ടം

Update: 2023-07-07 06:17 GMT

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ രണ്ടാഴ്ചയിലേറെയായി പ്രകടമാകുന്ന ചാഞ്ചാട്ടം ഇന്നും തുടരുകയാണ്.  22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപയുടെ ഇടിവോടെ 5415 രൂപയാണ് വില. ഇന്നലെ 10 രൂപയുടെ വര്‍ധനയാണ് വിലയില്‍ ഉണ്ടായിരുന്നത്. 22 കാരറ്റ് പവന് 43,320 രൂപയാണ് വില , ഇന്നലത്തെ വിലയില്‍ നിന്ന് 80 രൂപയുടെ ഇടിവ്. രണ്ടു ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ജൂലൈ 3 തിങ്കളായ്ച സ്വര്‍ണവില താഴോട്ടു പോയിരുന്നു. അതിനു ശേഷം ചൊവ്വാഴ്ച വീണ്ടും വില ഉയര്‍ന്നു. തുടര്‍ന്ന് ബുധനാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ വീണ്ടും വര്‍ധനയിലേക്ക് നീങ്ങിയത്.

ജൂണില്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവാണ് പ്രകടമായിട്ടുള്ളത്. വെറും 7 ദിവസങ്ങളില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതിനു മുമ്പ് ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയില്‍ ഇന്ന് 9 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഗ്രാമിന് 5907 രൂപയാണ് വില. 24 കാരറ്റ് പവന്‍ ഇന്ന് 47,256 രൂപയാണ്. ആഗോള തലത്തിലും സ്വര്‍ണവില ചാഞ്ചാട്ടം പ്രകടമാക്കുകയാണ്. ഔണ്‍സിന് ശരാശരി 1915 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ ശരാശരി വിലയെ അപേക്ഷിച്ച് ഇടിവാണ് പ്രകടമായിട്ടുള്ളത്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരേ നിലയില്‍ തുടരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 1 രൂപയുടെ ഇടിവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 75.70 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാം വെള്ളിയുടെ വില 605.60 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.68 രൂപ എന്ന നിലയിലാണ്.


Full View


Tags:    

Similar News